നെടുങ്കണ്ടം: കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനായി നെടുങ്കണ്ടം റോട്ടറി ക്ലബ് പാലിയേറ്റീവ് എക്യുപ്മെന്റ് ലൈബ്രറി ആരംഭിച്ചു. ഗിഫ്റ്റ് ഓഫ് ഹോപ്പ് പദ്ധതിയുടെ ഭാഗമായി സ്കറിയ ജോസ് ഞാവള്ളി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടമായി ബിപാപ്പ് ഉപകരണം നൽകി. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ യൂനുസ് സിദ്ദിക്ക് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സുബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ജേക്കബ് കല്ലറയ്ക്കൽ, പി.എസ്. ഭാനുകുമാർ, ആഷാ ജേക്കബ്, പി.എൽ. ജോർജ് എന്നിവർ പ്രസംഗിച്ചു.